കോഴിക്കോട്: ചാലപ്പുറം രക്ഷാസമിതിയുടെ ‘ചാലപ്പുറം ഫെസ്റ്റ് 2024’ ചാലപ്പുറം ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ മുഖ്യാതിഥിയായി. വളണ്ടിയര്‍മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് വിതരണം ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് നിര്‍വ്വഹിച്ചു. ഡോ: കൃഷ്ണ കിഷോറിനെയും എം.കെ. അജയിയേയും വളണ്ടിയര്‍മാരെയും ആദരിച്ചു.
സി.സി.ടി.വിയുടെ ഉദ്ഘാടനം പി.കെ. നാസര്‍ (ചെയര്‍മാന്‍, നികുതി സ്റ്റാന്‍ഡിങ് കമ്മിറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍) നിര്‍വ്വഹിച്ചു. പി. ഉഷാദേവി ടീച്ചര്‍ (കൗണ്‍സിലര്‍), കിരണ്‍ സി. നായര്‍ (ഐ.പി. കസബ), പി.കെ. കൃഷ്ണനുണ്ണിരാജ,ഇ. പ്രസൂണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി വി. സജീവ് സ്വാഗതവും ട്രഷറര്‍ എം. അയ്യൂബ് നന്ദിയും പറഞ്ഞു. 900 ല്‍ പരം വീടുകളിലെ 6000 ത്തോളം കുടുംബാംഗങ്ങല്‍ സംഗമത്തില്‍ പങ്കെടുത്തു. രക്ഷാസമിതി കുടുംബാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറി.
ചാലപ്പുറം ഫെസ്റ്റ് ആഘോഷിച്ചു