വെളിയങ്കോട്: എം ടി എം കോളേജ് ലൈബ്രറി & റീഡേഴ്‌സ് ക്ലബ്ബ് നടത്തിവരുന്ന പ്രതിമാസ ബുക്ക് റിവ്യൂ മത്സരത്തില്‍ ഗെയ്സ.എ.എന്‍ (BA English 3rd year) ഡിസംബര്‍ മാസത്തെ വിജയിയായി തെരെഞ്ഞെടുത്തു. കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവലിനെ ആസ്പദമാക്കി ഇംഗ്‌ളീഷില്‍ എഴുതിയ ആസ്വാദനത്തിനാണ് സമ്മാനം ലഭിച്ചത്, വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ ജോണ്‍ ജോസഫ് സമ്മാനിച്ചു. ‘വായനയുടെ പുതുലോകം തുറക്കാനും പുതിയ തലമുറയെ വായനയോട് അടുപ്പിക്കാനും ലൈബ്രറിയും റീഡേഴ്‌സ് ക്ലബ്ബും നടത്തിവരുന്ന ഈ പ്രവര്‍ത്തനം മികച്ച മാതൃകയാണ് എന്നും മാറിവരുന്ന കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ രാജേന്ദ്രകുമാര്‍, ലൈേ്രബറിയന്‍ ഫൈസല്‍ ബാവ കോളേജ് യൂണിയന്‍ സെക്രട്ടറി ഷഹ്ല എന്നിവര്‍ സംബന്ധിച്ചു. 2021 മുതല്‍ എല്ലാ മാസവും ഇത്തരം ആസ്വാദന മത്സരങ്ങള്‍ പ്രതിമാസം നടന്നു വരുന്നുണ്ട് എന്നും, ഇക്കാലയളവില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തുവരുന്നു എന്നും പുതിയ വര്‍ഷത്തില്‍ മത്സര രീതി കൂടുതല്‍ വിപുലീകരിക്കുയും ഉറവ ഇ മാഗസിനില്‍ ഇത്തരം റിവ്യൂകള്‍ പ്രസിദ്ധീകരിക്കുമെന്നും റീഡേഴ്‌സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. റമീഷ സ്വാഗതവും അസ്ന നന്ദിയും പറഞ്ഞു.
പുസ്തകാസ്വാദന മത്സരത്തില്‍ ഗൈസക്ക് ഒന്നാം സമ്മാനം