കോഴിക്കോട്:ചെമ്പോളി ശ്രീനിവാസന്‍ രചിച്ച ‘നാടകത്രയം’ പുസ്തക പ്രകാശനം നന്മ സംസ്ഥാനവര്‍ക്കിങ് പ്രസിഡണ്ട് വില്‍സന്‍ സാമുവല്‍ പ്രമുഖ നാടക പ്രവര്‍ത്തകന്‍ ബാബു പറശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. സമൂഹത്തിലെ ജീവത്തായ പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന മൂന്ന് നാടകങ്ങടങ്ങിയ ഗ്രന്ഥമാണ് നാടകത്രയം. സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ഈ നാടകങ്ങള്‍ വിവിധ വേദികളില്‍ അവതരിക്കപ്പെടട്ടെയെന്ന് വില്‍സന്‍ സാമുവല്‍ പറഞ്ഞു. മെന്നും ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ അധ്യക്ഷതല വഹിച്ചു. ചടങ്ങ് കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.എഫ് ജോര്‍ജ്ജ്, ആര്‍.ജയന്ത്കുമാര്‍,ഡോ.എന്‍.എം.സണ്ണി, കെ.മുസ്തഫ, രാംദാസ് വേങ്ങേരി, പി.കെ.ജയചന്ദ്രന്‍, ലക്ഷ്മി വാകയാട്, ഉസ്മാന്‍ ചാത്തംചിറ, അനീസ.എ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘ കാലം സേവനമനുഷ്ഠിച്ച ചെമ്പോളി ശ്രീനിവാസന്‍ 9-ഓളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.