വര്‍ക്കല: അരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി കടക്കണമെന്ന നിബന്ധനയ്ക്ക് കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമി.ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളില്‍പോലും ഷര്‍ട്ടിടാതെയേ കയറാവൂ എന്നുള്ള നിര്‍ബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായ സ്വാമി സച്ചിദാനന്ദ നിഷ്‌ക്കര്‍ശിച്ചു.ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുദേവന്‍ ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ചത് ജാതി മത ഭേദമന്യേ ല്ലൊവര്‍്കകും പ്രവേശനം നല്‍കാനായിരുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇപ്പോള്‍ പല ക്ഷേത്രങ്ങളിലും മറ്റു മതക്കാര്‍ക്ക് പ്രവേശനമില്ല. പല ശ്രീനാരായണീയ ക്ഷേത്രങ്ങളും അത് പിന്തുടരുന്നത് കാണുമ്പോള്‍ വലിയ ഖേദം തോന്നുന്നുണ്ട്. ഷര്‍ട്ടിടാതെയേ കയറാവൂ എന്നുള്ള നിര്‍ബന്ധബുദ്ധി പല ശ്രീനാരായണീയ ക്ഷേത്രങ്ങളും വച്ചു പുലര്‍ത്തുന്നു. ഇത് തിരുത്തിയേ മതിയാകൂ. ശ്രീനാരായണ ഗുരുദേവന്‍ ക്ഷേത്ര സംസ്‌കാരത്തെ പരിഷ്‌കരിച്ച ആളാണെന്നും സ്വാമി സച്ചിദാനന്ദ ഓര്‍മ്മിപ്പിച്ചു.
ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി കടക്കണമെന്ന നിബന്ധനയ്ക്ക് കാലാനുസൃത മാറ്റം വേണമെന്ന സച്ചിദാനന്ദ സ്വാമിയുടെ വാക്കുകള്‍ സാമൂഹിക പ്രധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് പ്രധാനപ്പെട്ട സാമൂഹിക ഇടപെടലായി മാറാന്‍ സാധ്യതയുണ്ടെന്നും. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും വരുമെന്നും അദ്ദേഹം പറഞ്ഞു.
അരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി കടക്കണമെന്ന നിബന്ധനയ്ക്ക്
കാലാനുസൃത മാറ്റം വേണം; സച്ചിദാനന്ദ സ്വാമി