കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ആദരവായി കലണ്ടര്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നു. 2025 കലണ്ടറില്‍ 2024ലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം മേധാവി പ്രൊഫസര്‍ എം സി വസിഷ്ഠ് ആണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.
ലോക ചെസ്സ് ചാമ്പ്യനായ ഗുകേഷ് ,ചെസ്സ് ഒളിമ്പ്യാടില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍, 2024 പാരീസ് ഒളിമ്പിക്‌സില്‍ ജാവലില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നീരജ് ചോപ്ര, ഷൂട്ടിങ്ങില്‍ 2 വെങ്കല മെഡലുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച മനു ബാക്കര്‍, 2024ലെ ട്വന്റി ട്വന്റി ചാമ്പ്യന്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇവരെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളുമാണ് കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സ് ദേശീയോദ്ഗ്രഥനത്തിന് എന്നതാണ് ഈ കലണ്ടര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം.
2024ലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കാദരമായി കലണ്ടര്‍