പ്രവാസി ഭാരതീയ ദിനാഘോഷം കേരള ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.വിദേശരാജ്യങ്ങളില്‍ നിന്ന് നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. 9 -ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി കണ്‍വെന്‍ഷന്‍ സെന്ററില്‍ പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമ ശിവായം ഉത്ഘാടനം ചെയ്യും. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി. അദ്ധ്യക്ഷത വഹിക്കും. അവാര്‍ഡ് ജേതാക്കള്‍ക്ക് കീര്‍ത്തി പത്രം മുന്‍ കേരള പ്രവാസി ക്ഷേമ മന്ത്രിയും യു.ഡി.എഫ് കണ്‍വീനറായ എം.എം ഹസ്സന്‍ സമര്‍പ്പിക്കും. രാജ്യസഭാ മുന്‍ ഉപദ്ധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, അഡ്വ: ഐ.ബി.സതീഷ് എം എല്‍. എ , ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കരമന ജയന്‍, തക്കല നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ. ചാന്‍സിലര്‍ എം.എസ്. ഫൈസല്‍ ഖാന്‍, അമേരിക്കയിലെ ഫൊക്കാന സംഘടനയുടെ പ്രതിനിധികളായ പോള്‍ കറുകപ്പള്ളി, ഗീതാ ജോര്‍ജ് , കൗണ്‍സിലര്‍ ഷാജിത നാസര്‍, ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ റ്റി..കെ. ഷഹാല്‍ ഹസന്‍ മുസലിയാര്‍, ഡോ. അമാനുള്ള വടക്കാങ്ങര എന്നിവര്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ കേരള ഇ.കെ.നായനാര്‍ സ്മാരക അവാര്‍ഡിന് അര്‍ഹരായ പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശിവായം, കേരള മൃഗസംരക്ഷണ – ക്ഷീര വ്യവസായയ മന്ത്രി ഖ. ചിഞ്ചു റാണി, കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന എന്‍. പീതാംബര കുറുപ്പ് എന്നിവര്‍ക്ക് കേരള ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
10-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെമിനാര്‍ സ്റ്റാറ്റിയൂവിലുള്ള പത്മാ കഫേ ഹാള്‍ (സെക്രട്ടറിയേറ്റിനു എതിര്‍വശം പഴയ ട്രിവാന്‍ഡ്രംഹോട്ടല്‍)
സെമിനാര്‍ ആരംഭിക്കും. നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാനും മുന്‍ കേരള നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്‍ ഭദ്ര ദീപം തെളിയിക്കും. സംസ്ഥാന ലേബര്‍ കമീഷ്ണര്‍ സഫ്‌ന നാസറുദ്ദീന്‍ ഐഎഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ഡെപൂട്ടി മേയര്‍ പി.കെ. രാജു പങ്കെടുക്കും . നോര്‍ക്കാ – റൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തും.എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനുമാണു സംഘാടകര്‍.