കൊച്ചി: ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് ഒരു കുട്ടിയില്‍ നിന്ന്എന്തിനാണ് 3500 രൂപ വാങ്ങിയതെന്ന് കലൂരിലെ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രക്ഷിതാവ്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് 3500 രൂപയാണ് ഒരു കുട്ടിയില്‍ നിന്ന് സംഘാടകര്‍ വാങ്ങിയിട്ടുള്ളത്. അതിന് രസീതിയില്ല.സാരി സ്പോണ്‍സര്‍ഷിപ്പില്‍ ലഭിച്ചതാണ്. കുട്ടികള്‍ക്ക് കൊടുത്തത് രണ്ട് ബിസ്‌ക്കറ്റും ഒരു ജ്യൂസും മാത്രമാണെന്നും പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവായ ബിജിപറഞ്ഞു. ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മള്‍ ഇത്രയും പണം ചെലവാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എറണാകുളത്തുനിന്ന് 3 മണിക്ക് സ്റ്റേഡിയത്തിലേക്ക് കടന്നവര്‍ വീട്ടിലെത്തുന്നത് 11.30മണിക്കാണ്. നൃത്തം കളിച്ച് അവശരായകുട്ടികള്‍ മൂന്നുമണിക്കൂറോളം ബസിലിരിന്നുവെന്നും അവര്‍ പറഞ്ഞു.കുട്ടികളുള്‍പ്പെടെ 12,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം നടക്കുമ്പോള്‍ പോലും കൃത്യമായ ഗതാഗത നിയന്ത്രണം നടപ്പിലാക്കാറുണ്ട്. സംസ്ഥാനത്തുടനീളം ഗിന്നസ് റെക്കോഡാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും അപ്പോഴാണ് 12,000 കുട്ടികള്‍ വരുമ്പോള്‍ കൃത്യമായ ഗതാഗത നിയന്ത്രണം ഇല്ലാതായതെന്നും ബിജി പറഞ്ഞു.ഗിന്നസ് റെക്കോഡ് കിട്ടിയത് മൃദംഗ വിഷന്‍ എന്ന സ്വകാര്യ ഏജന്‍സിക്കാണെന്നാണ് മനസിലാക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയടക്കം ഇതില്‍ പങ്കെടുക്കുത്തുവെന്നും ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മള്‍ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന്
ഒരു കുട്ടിയില്‍ നിന്ന് എന്തിനാണ് 3500 രൂപ വാങ്ങിയത്