കലാകാരന്റെ ശക്തി അനിര്‍വ്വചനീയമെന്ന് ഷാഫി പറമ്പില്‍ എം.പി. ലോകത്തെ തന്നെ മാറ്റി ചിന്തിപ്പിക്കുവാന്‍ ഒരു കലാകാരന്റെ ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു റീല്‍സ് കൊണ്ടും കഴിഞ്ഞേക്കും അതുകൊണ്ട് തന്നെ കലയുടെയും കലാകാരന്റെയും ശക്തി അനിര്‍വ്വചനീയമാണെന്ന് ഷാഫി പറമ്പില്‍ എം.പി. പറഞ്ഞു. വാളൂര്‍ പ്രിയദര്‍ശിനി ഗ്ലോബല്‍ കോണ്‍ഗ്രസ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പഴയ കാല നാടക കലാകാരന്‍മാരെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കണ്ട് വരുന്ന ഒട്ടും ആശാസ്യകരമല്ലാത്തവര്‍ഗ്ഗീയ ധ്രുവീകരണത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ കലയ്ക് കഴിയുന്നു എന്നത് കൊണ്ട് തന്നെ കലാകാരന്‍മാരുടെ സ്ഥാനം സമൂഹത്തിന്റെ മുന്‍നിരയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞബ്ദുള്ള വാളൂര്‍ അദ്ധ്യക്ഷനായിരുന്നു. കെ.മധു കൃഷ്ണന്‍, വി.വി.ദിനേശന്‍, പി.എം.പ്രകാശന്‍,റഷീദ് ചെക്ക്യേലത്ത്, രഘുനാഥ് പുറ്റാട്, എം.കെ.ദിനേശന്‍, മുനീര്‍ പൂക്കടവത്ത്, ടി.പി.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കലാകാരന്റെ ശക്തി അനിര്‍വ്വചനീയം: ഷാഫി പറമ്പില്‍ എം.പി