ദില്ലി:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിട ചൊല്ലാനൊരുങ്ങി രാജ്യം. എഐസിസിയില്‍ പൊതു ദര്‍ശനം പൂര്‍ത്തിയായ ശേഷം വിലാപ യാത്ര ആരംഭിച്ചു. സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്.അല്‍പ്പസമയത്തിനകം യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11നുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ മന്‍മോഹന്‍ സിങിന്റെ വസതിയില്‍ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാര്‍ മറ്റു കേന്ദ്ര നേതാക്കള്‍, എംപിമാര്‍, കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നിഗം ബോധ് ഘട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചവരെ അവധിയായിരിക്കും.
മന്‍മോഹന്‍ സിങിന് സ്മാരകത്തിന് സ്ഥലം നല്‍കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി്. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിങിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്.