വെറും നിശ്വാസം മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഓക്‌സിജന്‍ നല്‍കി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ഡോക്ടര്‍; മന്‍മോഹന്‍സിങിനെ അനുസ്മരിച്ച് എ.കെ ആന്റണി

വെറും നിശ്വാസം മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഓക്‌സിജന്‍ നല്‍കി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ഡോക്ടര്‍; മന്‍മോഹന്‍സിങിനെ അനുസ്മരിച്ച് എ.കെ ആന്റണി

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ അനുസ്മരിച്ച് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി.വെറും നിശ്വാസം മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഓക്‌സിജന്‍ നല്‍കി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ഡോക്ടറാണ് മന്‍മോഹന്‍സിങെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ മന്‍മോഹന്‍ സിങ് എന്തുപറയുമെന്നാണ് ലോകനേതാക്കള്‍ കാതോര്‍ത്തെന്നു ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ സമയത്ത് ലോകരാജ്യങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചെന്നും ആന്റണി പറഞ്ഞു.

ഭരിക്കുന്നത് ഏത് രാഷ്ടീയ പാര്‍ട്ടിയാണെങ്കിലും മന്‍മോഹന്‍സിങ് ഉദാരമായ നിലപാട് കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒരു സംസഥാനവും വിവേചനമുണ്ടായതായി ആരോപിച്ചിട്ടില്ല.

മന്‍മോഹന്‍ സിങ്ങിന്റെ 10 വര്‍ഷത്തെ ഭരണകാലത്ത്് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഏറെ ഗുണം ചെയ്തു. പ്രശ്‌നങ്ങള്‍ക്ക് രമ്യമായി പരിഹാരം കാണാന്‍ ശ്രമിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഇന്ത്യ സാമ്പത്തികമായും സൈനികപരമായും മികവു നേടി. – എ.കെ ആന്റണി പറഞ്ഞു.

വ്യക്തിപരമായി ഞാനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. രാജ്യത്തിനുവേണ്ടി മാത്രം ജീവിച്ച മനുഷ്യന്‍. രാജ്യസഭയില്‍ അദ്ദേഹം കടന്നുവരുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കുമായിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന നേതാവ്. അദ്ദേഹത്തിന്റെ ശൂന്യത നികത്താനാകുന്നതല്ല.- എ.കെ ആന്റണി പറഞ്ഞു

ധനകാര്യവിദഗ്ധനും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. 1991 മുതല്‍ 1996 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍നിന്ന് വഴിമാറ്റിയത്. 2004 മുതല്‍ 2014 വരെ രണ്ടുവട്ടം പ്രധാനമന്ത്രിപദം വഹിച്ച മന്‍മോഹന്‍ സിങ് സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.

 

 

വെറും നിശ്വാസം മാത്രമുണ്ടായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഓക്‌സിജന്‍ നല്‍കി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ഡോക്ടര്‍; മന്‍മോഹന്‍സിങിനെ അനുസ്മരിച്ച്
എ.കെ ആന്റണി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *