മാരുതി 800്‌ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു

മാരുതി 800്‌ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു

ടോക്കിയോ: മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും സുസുക്കി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. 40 വര്‍ഷത്തോളം സുസുക്കി കമ്പനിയെ നയിച്ച് ഒസാമ അര്‍ബുദ രോഗബാധിതനായിരുന്നു

സുസുക്കിയെ ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറിയത്. ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍നിന്നാണ് മാരുതി 800ന്റെ ജനനം.

1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്‌മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി. ജൂനിയര്‍, സീനിയര്‍ തസ്തികകളിലേക്കുള്ള ചവിട്ടുപടികള്‍ കൂടി പിന്നിട്ട് 1978ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. മൂന്നു ദശകങ്ങളായി നേതൃസ്ഥാനത്തു തുടര്‍ന്ന അദ്ദേഹം പ്രസിഡന്റ് പദവി മകന്‍ തൊഷിഹിറോ സുസുകിക്കു കൈമാറിയത്.

 

 

മാരുതി 800്‌ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *