അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ സാഹിത്യകാരന്‍
ന്യൂഡല്‍ഹി: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരികു വല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ സാഹിത്യകാരനായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പര്യവേക്ഷണത്തിലൂടെ അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും വരാന്‍ പോകുന്ന തലമുറയ്ക്കും ആ കൃതികള്‍ പ്രചോദനം നല്‍കുമെന്നും മോദി എക്സില്‍ കുറിച്ചു.’മലയാള സിനിമയിലും സാഹിത്യത്തിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്. ഓം ശാന്തി.’- മോദി കുറിച്ചു.

എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍
അനുശോചിച്ച് മോദി
