കോഴിക്കോട്: മലയാള ഭാഷയ്ക്ക് എം.ടി വസന്തവും വസന്തോത്സവമായിരുന്നുവെന്ന് എം.പി. അബ്ദുസമദ് സമദാനി. ഭാരതീയ സാഹിത്യത്തിനും മാനവികതയ്ക്കുമെല്ലാം സന്യാസിയെപ്പോലെ നിസംഗനായ എം.ടി വാസുദേവന്‍ നായര്‍ വസന്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക കാലത്തെ സൃഷ്ടിച്ചു. കടന്നുപോകുമ്പോള്‍ കാലാതിവര്‍ത്തിയായി. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇക്കാര്യം വരും കാലത്ത് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്നും അബ്ദുള്‍ സമദ് സമദാനി പറഞ്ഞു.സ്വത്വബോധത്തിന്റെ രാജശില്‍പി ആയിരുന്നു അദ്ദേഹം. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഴുത്തിന്, മലയാള ഭാഷക്ക്, ഭാരതീയ സാഹിത്യത്തിന്, മാനവികതയ്ക്ക് വസന്തമായിരുന്നു, വസന്തോത്സവമായിരുന്നു എം.ടി. ഒരു പ്രത്യേക കാലത്തെ സൃഷ്ടിച്ചു കടന്നുപോകുമ്പോള്‍ കാലാതിവര്‍ത്തിയായി. വൈവിധ്യങ്ങളെ തന്റെ വ്യക്തിത്വത്തില്‍ സമന്വയിപ്പിച്ചു. ആരെങ്കിലും എന്തെങ്കിലും ആക്ഷേപിച്ച് പറഞ്ഞാല്‍പ്പോലും ചെറുപുഞ്ചിരിയാണ് പകരം. വാദപ്രതിവാദങ്ങളോ ശബ്ദകോലാഹലങ്ങളോ ഇല്ല. ശാന്തന്‍. പക്ഷേ അകത്തൊരു കടല്‍. വികാരവിക്ഷുബ്ദങ്ങളുടെ ഒരു കടല്‍. – അബ്ദുള്‍ സമദ് സമദാനി പറഞ്ഞു.