സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ച് എം.ടി; രാഹുല്‍ഗാന്ധി

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ച് എം.ടി; രാഹുല്‍ഗാന്ധി

കോഴിക്കോട്: സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ച്് എം.ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്ന്‌കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും മാനുഷിക വികാരങ്ങളിലും ആഴത്തില്‍ വേരൂന്നിയ അദ്ദേഹത്തിന്റെ കഥകള്‍ തലമുറകളിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ചുവെന്നും രാഹുല്‍ ഗാന്ധിഫേസ്ബുക്കില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമ്മള്‍ വിലപിക്കുന്നുണ്ടെങ്കിലും സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജഞാനവും നമ്മളെ തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ച് എം.ടി; രാഹുല്‍ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *