മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനല്‍കാന്‍ ഒരുങ്ങി സാഹിത്യകേരളം പൊതുദര്‍ശനം അവസാനിച്ചു

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനല്‍കാന്‍ ഒരുങ്ങി സാഹിത്യകേരളം പൊതുദര്‍ശനം അവസാനിച്ചു

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനല്‍കാനൊരുങ്ങി സാഹിത്യകേരളം. അവസാന കാഴ്ച്ചക്കായി എം.ടി.യുടെ കോഴിക്കോട്ടെ സിതാര എന്ന വീട്ടിലേക്ക് ആയിരങ്ങളാണ് എത്തുന്നത്.തൂലികകൊണ്ട് തലമുറകളിലേക്ക് കഥാവിസ്മയം തീര്‍ത്ത കഥാകാരനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിനാളുകളാണ് ഇപ്പോഴും കാത്ത് നില്‍ക്കുന്നത്. യാത്രയയക്കാന്‍ കഴിയാത്ത മനസ്സോടെ കണ്ണീരണിഞ്ഞും കൈകൂപ്പിയും അവര്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് സിതാരയില്‍ നിന്ന് ആരംഭിക്കുന്ന അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷന്‍, ബാങ്ക് റോഡ്, കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്‍ഡ് വഴിയായിരിക്കും ശ്്മശാനത്തിലേക്കെത്തിക്കുക. സഹോദരന്റെ മകന്‍ ടി. സതീശന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കും.

 

 

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനല്‍കാന്‍ ഒരുങ്ങി സാഹിത്യകേരളം
പൊതുദര്‍ശനം അവസാനിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *