മൈത്രേയന്‍ വിമര്‍ശിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിക്കണം: ഡോ.ഹുസൈന്‍ മടവൂര്‍

മൈത്രേയന്‍ വിമര്‍ശിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിക്കണം: ഡോ.ഹുസൈന്‍ മടവൂര്‍

എടക്കര:ഇടത് പക്ഷ ബുദ്ധിജീവിയും ചിന്തകനുമായ മൈത്രേയന്‍ വിമര്‍ശിക്കുന്നതിന്് മുമ്പ് ഖുര്‍ആന്‍ പഠിക്കാന്‍ തെയ്യാറാവണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
എടക്കര ഗൈഡന്‍സ് അറബിക്കോളെജ് 28-ാം വാര്‍ഷിക സമ്മേളന പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആനില്‍ മനുഷ്യോപകാര പ്രദമായ യാതൊന്നുമില്ലെന്ന മൈത്രേയന്റെ വിമര്‍ശനം ആശ്ചര്യകരമാണ്. മുഴുവന്‍ മനുഷ്യര്‍ക്കും ഉപകാരപ്പെടുന്ന നൂറു കണക്കിന് വചനങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് മൈയ്‌ത്രേയനും മറ്റു വിമര്‍ശകരും മനസ്സിലാക്കണം.
ലോക ഭാഷകളില്‍ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്. ഖുര്‍ആന്‍ പഠിക്കാതെ വിമര്‍ശിക്കാനൊരുങ്ങുക വഴി അദ്ദേഹം സ്വയം പരിഹാസിതനാവുകയാണ് ചെയ്തതെന്നും ഹുസൈന്‍ മടവൂര്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യര്‍ക്ക് സ്വസ്ഥതയും സമാധാനവും സുരക്ഷിതത്വവും നല്‍കുന്നതാണ് ഖുര്‍ആനികദര്‍ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഗൈഡന്‍സ് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എം.എസ് എം വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍, സി.മുഹമ്മദ് സലീം സുല്ലമി, അബൂബകര്‍ മദനി മരുത, ഇ അഷറഫ്, ജലീല്‍ മാമാങ്കര, കെ.എം ഫൈസി, ഖാലിദ് സ്വലാഹി , നൗഷാദ് ഉപ്പട, ഇഖ്ബാല്‍ മാമാങ്കര എന്നിവര്‍ പ്രസംഗിച്ചു.

 

 

 

മൈത്രേയന്‍ വിമര്‍ശിക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിക്കണം: ഡോ.ഹുസൈന്‍ മടവൂര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *