ചിറ്റൂരില്‍ ഉന്നതഭാഷാ സാംസ്‌കാരികഗവേഷണ സമുച്ചയം  യാഥാര്‍ത്ഥ്യമാക്കണം. തുഞ്ചത്തെഴുത്തച്ഛന്‍ സമാധി സ്മാരക ഫൗണ്ടേഷന്‍

ചിറ്റൂരില്‍ ഉന്നതഭാഷാ സാംസ്‌കാരികഗവേഷണ സമുച്ചയം  യാഥാര്‍ത്ഥ്യമാക്കണം. തുഞ്ചത്തെഴുത്തച്ഛന്‍ സമാധി സ്മാരക ഫൗണ്ടേഷന്‍

ചിറ്റൂര്‍:തുഞ്ചത്തെഴുത്തച്ഛന്റെ സമാധിസ്ഥലമായ ഗുരുമഠത്തോടനുബന്ധിച്ച് ഭാഷാപിതാവിന് അനുയോജ്യമായ സ്മാരകം ഉന്നതഭാഷാപഠന ഗവേഷണ സാംസ്‌കാരിക സമുച്ചയമാണെന്നും അത് സാര്‍ത്ഥകമാക്കുന്നതില്‍ ഗവണ്മെന്റ് സത്വരനടപടി സ്വീകരിക്കണമെന്നും ചിറ്റൂരില്‍ ചേര്‍ന്ന തുഞ്ചത്തെഴുത്തച്ഛന്‍ സമാധിദിനാചരണം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് ഗവണ്മെന്റിന് ഭീമഹര്‍ജി സമര്‍പ്പിക്കുവാനും സമാന ചിന്താഗതിയുള്ള സാംസ്‌കാരികസംഘടനകളുമായി കൈകോര്‍ത്ത് സമ്മര്‍ദ്ദം ശക്തമാക്കുവാനും ഓര്‍മ്മദിനാചരണ യോഗം അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആചരണപരിപാടി ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ: പുത്തേഴത്ത് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡേവീസ് കണ്ണനായ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാളിദാസ് പുതുമന മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ.എഗോവിന്ദന്‍, ബദറുദ്ദീന്‍ ഗുരുവായൂര്‍, ഡോ: വിനു ജോണി, അര്‍ജുനന്‍ മാസ്റ്റര്‍ , കവയിത്രി ഇന്ദിരാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

ചിറ്റൂരില്‍ ഉന്നതഭാഷാ സാംസ്‌കാരികഗവേഷണ സമുച്ചയം
യാഥാര്‍ത്ഥ്യമാക്കണം. തുഞ്ചത്തെഴുത്തച്ഛന്‍
സമാധി സ്മാരക ഫൗണ്ടേഷന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *