ഉത്തരം മുട്ടി അല്ലു അര്‍ജുന്‍; പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മൗനം

ഉത്തരം മുട്ടി അല്ലു അര്‍ജുന്‍; പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മൗനം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹൈദരാബാദ് പൊലീസിന്റെ മുന്നില്‍ ഹാജരായെങ്കിലും തെലുങ്ക് താരം അല്ലു അര്‍ജുന് ഉത്തരം മുട്ടി. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലു അര്‍ജുനോട് ചോദിച്ചു. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മര്‍ദ്ദിച്ചതില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നും പൊലീസ് ചോദിച്ചു.

എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും പൊലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയതെന്നും പൊലീസ് അല്ലുവിനോട് ആരാഞ്ഞു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെയാണ് അല്ലു അര്‍ജുന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൗനിയായി. ഡിസിപിയും എസിപിയും നേതൃത്വം നല്‍കുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്.നേരത്തേ പൊലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അര്‍ജുന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അര്‍ജുന്‍ ഇന്ന് രാവിലെ ഹാജരായത്.
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തിട്ടുള്ളത്. ഡിസംബര്‍ 4നു ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. കഴിഞ്ഞ 13ന് അറസ്റ്റിലായ അല്ലു അര്‍ജുനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

 

ഉത്തരം മുട്ടി അല്ലു അര്‍ജുന്‍;
പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മൗനം

 

Share

Leave a Reply

Your email address will not be published. Required fields are marked *