മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയില്‍.
മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് അറസ്റ്റിലായത്. നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന്്് കൊണ്ടുവന്നതെന്ന്് ഇയാള്‍ പൊലീസിന് മൊഴി നല്കി.
അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ഇന്നലെ രാത്രിയാണ്് ഷെഫീഖ് പിടിയിലാകുന്നത്. കാറില്‍ 510 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
നടിമാരെ ഏല്‍പ്പിക്കാന്‍ ഒമാനില്‍ നിന്നു വന്നയാളാണ് മയക്കുമരുന്ന് നല്‍കിയതെന്നും നടിമാര്‍ ആരാണെന്ന് അറിയില്ലെന്നും, കൂടുതലൊന്നും തന്നോട് വെളിപ്പെടുത്തിയില്ലെന്നുമാണ് ഷെഫീഖ് പൊലീസിനോട് പറഞ്ഞത്. ഷെഫീഖിന്റെ മൊഴിയില്‍ എത്രമാത്രം വസ്തുതയുണ്ടെന്നും, നടിമാര്‍ ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
510 ഗ്രാം എംഡിഎംഎയുമായി
കാളികാവ് സ്വദേശി പിടിയില്‍