തിരുവനന്തപുരം: എ ഡി ജി പി എം ആര് അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ഐജി പി വിജയന്. തനിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ അജിത് കുമാര്‍ നല്കിയ മൊഴി പച്ചക്കള്ളമാണെന്ന്ഡിജിപിക്ക് നല്കിയ പരാതിയില്‍ വിജയന് പറഞ്ഞു. ഐജിയായിരുന്നപ്പോള്‍ പി വിജയന് സസ്പെന്‍ഷനിലേക്ക് പോകാന്‍ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോള്‍ എംആര്‍ അജിത്കുമാര്‍ നല്കിയ റിപ്പോര്‍ട്ടാണ്. കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന് നടപടി നേരിട്ടത്. ആ നടപടിയില്‍ അന്വേഷണം നടത്തിയെങ്കിലും എംആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ സര്‍വീസിലേക്ക് തിരിച്ചെടുത്തത്. പിന്നീട് അദ്ദേഹത്തിന് ഇന്റലിജന്‍സ് എഡിജിപിയായി പ്രമോഷന് നല്കി. പിന്നീട് മറ്റൊരു ആരോപണവുമായി എംആര്‍ അജിത് കുമാര്‍ രംഗത്ത് വരുന്നത്.