കോഴിക്കോട്: പുനര്‍ നിര്‍മ്മിച്ച സിപിഐ സംസ്ഥാന ഓഫീസായ എം.എന്‍.സ്മാരകത്തില്‍ സ്ഥാപിക്കുന്ന ഗുരുകുലം ബാബു നിര്‍മ്മിച്ച എം.എന്‍.പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നതിനുള്ള യാത്ര ഇന്ന് കാലത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസായ ബാബു കൃഷ്ണപ്പിള്ള മന്ദിരത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍ മാസ്റ്റര്‍ ഫാളാഗ് ഓഫ് ചെയ്തു. അഡ്വ.പി.ഗവാസ് അധ്യക്ഷത വഹിച്ചു. ചൂലൂര്‍ നാരായണ്‍, പി.കെ.നാസര്‍, അഭിജിത്ത് കോറോത്ത്
അജിത,പി. അസീസ് ബാബു, അഷ്‌റഫ് കരുവട്ടൂര്‍, സി.പി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിമ നാളെ കാലത്ത് തിരുവനന്തപുരത്തെത്തും. 26ന് സിപിഐ സ്ഥാപക ദിനത്തില്‍ പുനര്‍ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിക്കും.