പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേത്;ഹോസെ റൗള്‍ മുളിനോ

പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേത്;ഹോസെ റൗള്‍ മുളിനോ

പാനമ സിറ്റി: പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേതാണെന്ന് പനാമ പ്രസിഡന്റ് ഹോസെ റൗള്‍ മുളിനോ.പാനമ കനാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്ന ട്രംപിന്റെ മുന്നറിയിപ്പുള്ള മറുപടി വ്യക്തമാക്കുകയായിരുന്നു പനാമ പ്രസിഡന്റ്.ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും വിട്ടുവീഴ്ചയ്ക്കുള്ളതല്ല. ലോകത്ത് എവിടെയാണെങ്കിലും പാനമയുടെ പൗരന്മാര്‍ ആ വികാരം ചങ്കില്‍ കൊണ്ടുനടക്കുന്നവരാണ്. അതു ഞങ്ങളുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗമാണ്. മാറ്റാനൊക്കാത്ത പോരാട്ടമാണ്” എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മുളിനോ വ്യക്തമാക്കി.അതിന്
ട്രംപ് നല്‍കിയ മറുപടി നമുക്കത് കാണാം എന്നാണ്.

കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകള്‍ക്ക് പാനമ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പാനമയിലെ കനാല്‍. 1914ലാണ് യുഎസ് പാനമ കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1977-ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നല്‍കുകയായിരുന്നു. 1999-ല്‍ കനാലിന്റെ നിയന്ത്രണം പൂര്‍ണമായും പാനമ ഏറ്റെടുത്തു. ലോകത്ത് നടക്കുന്ന ചരക്കുഗതാഗതത്തില്‍ വര്‍ഷം 14,000 എണ്ണം പാനമ വഴിയാണ്. ആകെയുള്ള വ്യാപാരത്തിന്റെ ആറു ശതമാനവും ഇതുവഴിയാണ് കടന്നുപോകുന്നത്.

 

 

പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേത്;ഹോസെ റൗള്‍ മുളിനോ

Share

Leave a Reply

Your email address will not be published. Required fields are marked *