ബോംബെ:ലൈസന്‍സിംഗ് കേസില്‍ പ്രമുഖ അന്താരാഷ്ട്ര ഗ്രൂപ്പിനെതിരെ ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡിന് (പിപിഎല്‍) അനുകൂല വിധി പുറപ്പെടുവിച്ച് ബോംബെ ഹൈക്കോടതി. ഡിസംബര്‍ 5 ന് ജസ്റ്റിസ് ആര്‍ ഐ ചഗ്ലയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം ഇനി മുതല്‍ ഗ്രൂപ്പ് അതിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും അതിന്റെ നിയന്ത്രണത്തിലുള്ള മറ്റെല്ലാ സ്ഥലങ്ങളിലും നടക്കുന്ന ഇവന്റുകളില്‍ ഉപയോഗിക്കുന്ന ശബ്ദ റെക്കോര്‍ഡിംഗുകള്‍ക്ക് പിപിഎല്ലില്‍ നിന്ന് ലൈസന്‍സ് നേടേണ്ടതുണ്ട്.
പകര്‍പ്പവകാശ സംരക്ഷണത്തിന്റെയും ശബ്ദ റെക്കോര്‍ഡിംഗുകളുടെ ഉപയോഗത്തിന് ന്യായമായ നഷ്ടപരിഹാരത്തിന്റെയും പ്രാധാന്യം അടിവരയിടുന്ന കോടതിയുടെ തീരുമാനത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് പിപിഎല്‍ വക്താവ് പറഞ്ഞു. ഗ്രൂപ്പ് നിരന്തരം പകര്‍പ്പവകാശം ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് പിപിഎല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ലൈസന്‍സിംഗ് തര്‍ക്കത്തില്‍ പ്രമുഖ ഗ്രൂപ്പിനെതിരെ
ഫോണോഗ്രാഫിക് പെര്‍ഫോമന്‍സ് ലിമിറ്റഡിന് അനുകൂല കോടതി വിധി