അണ്‍ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് നാളെ(22ന്)

അണ്‍ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് നാളെ(22ന്)

കോഴിക്കോട്: ക്വീന്‍ സൈഡ് അക്കാദമി സംഘടിപ്പിക്കുന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ അണ്‍റേറ്റഡ് മെഗാ ചെസ്സ് ടൂര്‍ണ്ണമെന്റ് നാളെ(ഞായര്‍) കാലത്ത് 9.30ന് വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടക്കും. അണ്ടര്‍ 9, 12,15 എന്നീ കാറ്റഗറിയിലായി നടത്തുന്ന മത്സരത്തില്‍ ഓരോ കാറ്റഗറികളിലും 1 മുതല്‍ 5 സ്ഥാനം വരെ നേടുന്ന വ്യക്തിഗത ജേതാക്കള്‍ക്ക് യഥാക്രമം 10,000, 7000, 5000, 1000 രൂപയുടെ ക്യാഷ് അവാര്‍ഡും, ട്രോഫിയും, 6 മുതല്‍ 10 വരെ സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും പങ്കെടുക്കുന്ന എല്ലാവര്‍ക്കും അക്കാദമിയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ബെസ്റ്റ് ഫീമെയില്‍ താരത്തിന് ഓരോ കാറ്റഗറിയിലും 1000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും, 1 മുതല്‍ 5 വരെ സ്ഥാനം നേടുന്ന ഫീമെയില്‍ താരത്തിന് സ്‌പെഷ്യല്‍ ട്രോഫിയും ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിക്ക് 1000 രൂപയും ക്യാഷ് അവാര്‍ഡും, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് ഓവറോള്‍ ട്രോഫിയും സമ്മാനിക്കും. രജിസ്‌ട്രേഷന്‍ ഫീ 499.http:/rzp.io/QSA-championship ലിങ്കില്‍ ക്ലിക്ക് ചെയ്ത് 21ന് വൈകിട്ട് 4 മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക്9961814324,8921957956,

 

അണ്‍ റേറ്റഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് നാളെ(22ന്)

Share

Leave a Reply

Your email address will not be published. Required fields are marked *