കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിക്കുവാന്‍ തയ്യാറായ സൗദി എയര്‍ സര്‍വീസിന് തുരങ്കം വെക്കുന്ന ശക്തികള്‍ക്കെതിരെ പ്രതിഷേധിച്ചു.സൗദി എയര്‍ലൈന്‍സ് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം (എം.ഡി.എഫ്)കോഴിക്കോട്ടെ സൗദി എയര്‍ലൈന്‍സ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.
പ്രസിഡണ്ട് കെ.എം.ബഷീര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എസ്. ടി. പി.ഐ ജില്ലാ വൈസ് പ്രസിഡ ണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി, ആര്‍.ജ യന്ദ് കുമാര്‍ കെ.എം. ബഷീര്‍ (റിയാദ്), സലീം നെച്ചോളി,കെ.വി. ഇസ് ഹാഖ്, അബ്ദു ല്‍ അസീസ്, സഹീര്‍ അലി, ഉമ്മര്‍ ഫാറൂ ഖ്,റോണി ജോണ്‍ , പി.ടി. സുബൈര്‍, പി.കെ.എം.അഹമ്മദ് ശരീഫ് എന്നിവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ഖൈസ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ പി.പി.ശബീര്‍ ഉസ്മാന്‍ നന്ദിയും പറഞ്ഞു.
സൗദി എയര്‍ സര്‍വീസിന് തുരങ്കം വെക്കുന്ന
ശക്തികള്‍ക്കെതിരെ പ്രതിഷേധിച്ചു