യുക്തിവാദികള്‍ സ്ത്രീകളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്നു: ഡോ. ഹുസൈന്‍ മടവൂര്‍

യുക്തിവാദികള്‍ സ്ത്രീകളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്നു: ഡോ. ഹുസൈന്‍ മടവൂര്‍

വടകര:സ്ത്രീവിമോചനമെന്ന പേരില്‍ യുക്തിവാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളുടെ സുരക്ഷ തകര്‍ക്കുന്നതാണെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി വടകരയിലെ അല്‍ അബ്‌റാര്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സമൂഹസൃഷ്ടിയില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് വീട്ടിലും സമൂഹത്തിലും മാന്യമായ ജീവിത സൗകര്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്.മതങ്ങള്‍ പവിത്രമായിക്കരുതുന്ന ദാമ്പത്യ ജീവിതം പോലും അനാവശ്യമാണെന്ന് സ്വതന്ത്ര ചിന്തയുടെ പേരില്‍ പ്രചരിക്കുകയാണ്. അവിഹിത ബന്ധങ്ങളെ ലിവിങ് ടുഗെതര്‍ എന്ന ഓമനപ്പേരിട്ട് മഹത്വവല്‍ക്കുകയാണവര്‍. കുത്തഴിഞ്ഞ ലൈംഗികബന്ധങ്ങള്‍ മനുഷ്യന്റെ അവകാശമാണെന്ന് അവര്‍ വാദിക്കുന്നു.
ഇസ്ലാം അന്യ സ്ത്രീ പുരുഷന്മാരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും പുരുഷന്മാരെ ആകര്‍ഷിക്കും വിധം സ്ത്രീ സൗന്ദര്യം പ്രകടിപ്പിക്കരുതെന്ന് പറയുന്നതും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൗലാന ഖാലിദ് സൈഫുല്ലാ റഹ്‌മാനി, ഓള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി സെക്രട്ടറി അതീഖ് അഹമദ് ഖാസിമി, സഫ്ദര്‍ അലി നദ് വി, അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി, മൗലവി അമീന്‍ മാഹി തുടങ്ങിയവര്‍ രണ്ട് ദിവസത്തെ സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കും. പുരുഷന്മാരും സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ഇരുന്നൂറോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.

 

യുക്തിവാദികള്‍ സ്ത്രീകളുടെ സുരക്ഷിതത്വം
നഷ്ടപ്പെടുത്തുന്നു: ഡോ. ഹുസൈന്‍ മടവൂര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *