ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. നാലു പതിറ്റാണ്ടിനു ശേഷം കുവൈത്ത് സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1981ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇതിനു മുന്‍പു കുവൈത്ത് സന്ദര്‍ശിച്ചത്. കുവൈത്ത് സന്ദര്‍ശനത്തില്‍ വാണിജ്യ പ്രതിരോധമേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ചര്‍ച്ച ചെയ്യും.
10 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട്.കുവൈത്തിലെ ലേബര്‍ ക്യാംപും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യവ്യാപാര രംഗത്ത് ഏറെ ശക്തമായ ബന്ധമാണള്ളത്്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1047 കോടി ഡോളറിന്റെ ഇടപാടുകളാണു കഴിഞ്ഞ സാമ്പത്തികവര്‍ഷമുണ്ടായത്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 3% കുവൈത്തില്‍ നിന്നാണ്. വാണിജ്യം, നിക്ഷേപം, വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി കുവൈത്തിലേക്ക്