കോഴിക്കോട്: മുണ്ടകൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ( കെസിബിസി)യും കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേര്‍ന്ന് ഭവനരഹിതര്‍ക്ക് നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാ ആശീര്‍വാദം കെസിബിസി ചെയര്‍മാന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാബ നിര്‍വഹിച്ചു.
കേരളത്തില്‍ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായി . കെസിബിസി സെക്രട്ടറി കണ്ണൂര്‍ രൂപത ബിഷപ്പ് ഡോക്ടര്‍ അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയല്‍ പങ്കെടുത്തു.
കോഴിക്കോട് രൂപതയുടെ പരിധിയിലുള്ള മേലെ അരപ്പറ്റയില്‍ ഉള്ള സ്ഥലത്താണ് പുനരുധിവാസ ഭവന പദ്ധതി നടപ്പിലാക്കുന്നത്.
കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍, വികാരി ജനറല്‍ റവ. ഡോ. ജന്‍സന്‍ പുത്തന്‍ വീട്ടില്‍, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ പോള്‍ പേഴ്‌സി, സാമൂഹിക സേവന വിഭാഗമായ ജീവനയുടെ ഡയറക്ടര്‍ ഫാദര്‍ ആല്‍ഫ്രെഡ് വടക്കേത്തണ്ടില്‍, ഫാ. സണ്ണി എന്നിവരുടെ മേല്‍നോട്ടത്തില്‍ ഭവന പദ്ധതി പൂര്‍ത്തീകരിക്കും.
മുണ്ടകൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കോഴിക്കോട് രൂപതയുടെ
ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാ ആശീര്‍വാദം നിര്‍വഹിച്ചു