പന്നിക്കോട്:മദീനത്തുല്‍ ഉലൂം എന്‍എസ്എസ് യൂണിറ്റുകളുടെ വാര്‍ഷിക സപ്തദിന സ്‌പെഷ്യല്‍ ക്യാമ്പിന് തുടക്കമായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു.മദീനത്തുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. മദീനത്തുല്‍ ഉലൂം എക്കണോമിക്‌സ് മേധാവി ഇബ്രാഹിം പികെ മുഖ്യപ്രഭാഷണം നടത്തി.ലൗ ഷോര്‍ ചെയര്‍മാന്‍ അബ്ദുല്ല ഫാറൂഖി,ലൗഷോര്‍ മാനേജര്‍ മുനീര്‍ ഉച്ചക്കാവില്‍,മദീനത്തുല്‍ ഉലൂമിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. മുഹമ്മദ് അമാന്‍,ഡോ. മുഅതസിം ബില്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.നിഷാദ് അലി വി സ്വാഗതവും അസിസ്റ്റന്റ് പ്രൊഫ.അഫ്‌സത്ത് ഉടുമ്പ്ര നന്ദിയും പറഞ്ഞു.
ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വയല്‍ വിദ്യാലയം,കിഡ്‌സ് ഫെസ്റ്റ്,ഉദ്യാന നിര്‍മ്മാണം,ലഹരി വിരുദ്ധ ബോധവത്കരണം,മൈ ഭാരത് രജിസ്‌ട്രേഷന്‍ ട്രെയിനിംഗ്,ശുചീകരണ യജ്ഞം ,കലാവിരുന്ന് ,തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ നടക്കും.
മദീനത്തുല്‍ ഉലൂം എന്‍എസ്എസ്
സ്‌പെഷ്യല്‍ ക്യാമ്പിന് തുടക്കം