തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ക്ക് നോ പറഞ്ഞ് യുട്യൂബ്. ഉള്‍ക്കാമ്പില്ലാത്ത വീഡിയോകള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും തമ്പ്‌നെയിലും നല്‍കുന്ന വീഡിയോകള്‍ നീക്കം ചെയ്യുമെന്നും ഇത്തരം വീഡിയോ ഇടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കുമെന്നും യുട്യൂബ് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന യുട്യൂബ് വിഡിയോകള്‍ സ്‌കാനറിന് കീഴില്‍ വരുമെന്ന് പ്ലാറ്റ്‌ഫോം അറിയിച്ചു. തലക്കെട്ട് കണ്ട് വരുന്നവര്‍ക്ക് ആ ഉള്ളടക്കം തന്നെയായിരിക്കണം ലഭിക്കേണ്ടതെന്നും യുട്യൂബ് വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ക്ക്
നോ പറഞ്ഞ് യുട്യൂബ്