പാലക്കാട്: അഴിമതിയും ഗൂഢാലോചനയും നടത്തിയതിന് പാര്‍ട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന് പ്രസിഡന്റ് പദവികളില്‍നിന്നു നീക്കി. കെടിഡിസി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് പാലക്കാട് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി പദവികളില്‍നിന്നു പി.കെ.ശശിയെ ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്തുവന്നിരുന്നു. ഇതും നടപടിക്ക് കാരണമായി.