പീപ്പിള്‍സ് റിവ്യൂ ദിനപത്രം 17-ാം വാര്‍ഷികാഘോഷവും ‘നാടകത്രയം’ പുസ്തക പ്രകാശനവും 27ന്‌

പീപ്പിള്‍സ് റിവ്യൂ ദിനപത്രം 17-ാം വാര്‍ഷികാഘോഷവും ‘നാടകത്രയം’ പുസ്തക പ്രകാശനവും 27ന്‌

പീപ്പിള്‍സ് റിവ്യൂ ദിനപത്രം 17-ാം വാര്‍ഷികാഘോഷവും

‘നാടകത്രയം’ പുസ്തക പ്രകാശനവും 27ന്‌

കോഴിക്കോട്: മലയാള മാധ്യമ രംഗത്ത് കഴിഞ്ഞ 17 വര്‍ഷമായി നിലകൊള്ളുന്ന പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 17-ാം വാര്‍ഷികാഘോഷവും, പീപ്പിള്‍സ്‌റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസ്ദ്ധീകരിക്കുന്ന ചെമ്പോളി ശ്രീനിവാസന്‍ രചിച്ച നാടകത്രയം പുസ്തക പ്രകാശനവും 27ന്(വെള്ളി)
വൈകിട്ട് 4 മണിക്ക് കൈരളി വേദി ഓഡിറ്റോറിയത്തില്‍ നടക്കും.പ്രശസ്ത കവിപി.പി. ശ്രീധരനുണ്ണി ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ അധ്യക്ഷത വഹിക്കും. നാടകത്രയം പുസ്തക പ്രകാശനം വില്‍സണ്‍ സാമുവല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് (നന്മ), പ്രമുഖ നാടക പ്രവര്‍ത്തകന്‍ ബാബു പറശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്യും. പീപ്പിള്‍സ് റിവ്യൂ 17-ാം വാര്‍ഷിക സപ്ലിമെന്റ് കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് മാക് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്യും. പീപ്പിള്‍സ് റിവ്യൂ സാഹിത്യപുരസ്‌കാരം എഴുത്തുകാരായ ലക്ഷ്മി വാകയാട്, ഉസ്മാന്‍ ചാത്തന്‍ചിറ എന്നിവര്‍ക്ക് സമ്മാനിക്കും.വി.പി. സദാനന്ദന്‍, (ഡയറക്ടര്‍, സി. അച്യുതമേനോന്‍ ചെയര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), ഡോ. വിജയരാഘവന്‍ (മുന്‍ റീജ്യണല്‍ ഡെ. ഡയറക്ടര്‍, സോങ് & ഡ്രാമ ഡിവിഷന്‍, ന്യൂഡല്‍ഹി), ആര്‍. ജയന്ത്കുമാര്‍,( സാമൂഹിക പ്രവര്‍ത്തകന്‍), എം.പി. ഇമ്പിച്ചമ്മത്, രാമദാസ് വേങ്ങേരി, (പ്രസിഡന്റ്, ഒ.എസ്.എന്‍.എസ്) ആശംസകളറിയിക്കും.ചെമ്പോളി ശ്രീനിവാസന്‍ (ഗ്രന്ഥ കര്‍ത്താവ്), ഉസ്മാന്‍ ചാത്തംചിറ (അവാര്‍ഡ് ജേതാവ്), ലക്ഷ്മി വാകയാട് (അവാര്‍ഡ് ജേതാവ്), മറുപടി പ്രസംഗം നടത്തും.പീപ്പിള്‍സ് റിവ്യൂ ജന.മാനേജര്‍ പി.കെ.ജയചന്ദ്രന്‍ സ്വാഗതവും, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഒ.വി.വിജയന്‍ കല്ലാച്ചി നന്ദിയും പറയും.പീപ്പിള്‍സ് റിവ്യൂ സായാഹ്ന പത്രം, പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈന്‍ എഡിഷന്‍ (www. peoplsereview.co.in), പീപ്പിള്‍സ്‌റിവ്യൂ യുട്യൂബ് ചാനല്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ്, പ്രവാസി റിവ്യൂ മാഗസിന്‍, മഹിളാവീഥി മാഗസിന്‍ എന്നിവയിലൂടെ തനതായ മാധ്യമധര്‍മമാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ പറഞ്ഞു

കഴിഞ്ഞ 17 വര്‍ഷക്കാലമായി ചെറുകിട മാധ്യമമായ പീപ്പിള്‍സ് റിവ്യൂവിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും പിന്തുണ നല്‍കിയ വായനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു. മാനവികതയും വികസനവും മുഖ മുദ്രയാക്കി പീപ്പിള്‍സ് റിവ്യൂ നടത്തിക്കൊണ്ടിരിക്കുന്ന മാധ്യമ ശൈലിക്ക് എല്ലാവരുടെയും പിന്തുണ തുടര്‍ന്നും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *