ആരും തല്ലാത്ത, ശിക്ഷിക്കാത്ത ലോകത്തേക്ക് കുഞ്ഞു മുസ്‌കാന്‍ യാത്രയായി

ആരും തല്ലാത്ത, ശിക്ഷിക്കാത്ത ലോകത്തേക്ക് കുഞ്ഞു മുസ്‌കാന്‍ യാത്രയായി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തിയ ആറു വയസ്സുകാരി മുസ്‌കാന്‍ ആരും തല്ലാത്ത, ശിക്ഷിക്കാത്ത ലോകത്തേക്ക്
യാത്രയായി.മുസ്‌കാന്റെ സംസ്‌കാര ഇന്നു രാവിലെ 11 മണിക്ക് നെല്ലിമുറ്റം ജുമാ മസ്ജിദില്‍ നടന്നു.കേസില്‍ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്നു വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിന് പിന്നില്‍ ബാഹ്യപ്രേരണ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് അനീഷ. അനീഷക്ക് കുട്ടികളെ തല്ലുന്ന ശീലം ഉണ്ടായിരുന്നുവെന്നുവെന്നും കുഞ്ഞിനോട് ദേഷ്യമുണ്ടായിരുന്നുവെന്നും അജാസ് ഖാന്‍ പറഞ്ഞു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് വീട്ടിലെത്തിയിരുന്നു. അപ്പോള്‍ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്കു പോയി. ജോലികഴിഞ്ഞ് ഒരു മണിക്കാണ് മടങ്ങിയെത്തിയത്. അപ്പോള്‍ കുട്ടി ഉറങ്ങുകയാണെന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേല്‍ക്കുന്നില്ല എന്നു പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു.അനീഷ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തിയ ആറു വയസ്സുകാരി മുസ്‌കാന്‍ ആരും തല്ലാത്ത, ശിക്ഷിക്കാത്ത ലോകത്തേക്ക്
യാത്രയായി.മുസ്‌കാന്റെ സംസ്‌കാര ഇന്നു രാവിലെ 11 മണിക്ക് നെല്ലിമുറ്റം ജുമാ മസ്ജിദില്‍ നടന്നു.കേസില്‍ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്നു വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിന് പിന്നില്‍ ബാഹ്യപ്രേരണ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് അനീഷ. അനീഷക്ക് കുട്ടികളെ തല്ലുന്ന ശീലം ഉണ്ടായിരുന്നുവെന്നുവെന്നും കുഞ്ഞിനോട് ദേഷ്യമുണ്ടായിരുന്നുവെന്നും അജാസ് ഖാന്‍ പറഞ്ഞു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് വീട്ടിലെത്തിയിരുന്നു. അപ്പോള്‍ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്കു പോയി. ജോലികഴിഞ്ഞ് ഒരു മണിക്കാണ് മടങ്ങിയെത്തിയത്. അപ്പോള്‍ കുട്ടി ഉറങ്ങുകയാണെന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേല്‍ക്കുന്നില്ല എന്നു പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു.അനീഷ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

 

ആരും തല്ലാത്ത, ശിക്ഷിക്കാത്ത ലോകത്തേക്ക്
കുഞ്ഞു മുസ്‌കാന്‍ യാത്രയായി

Share

Leave a Reply

Your email address will not be published. Required fields are marked *