മുതുകുന്ന് മല : പരിസ്ഥിതി ആഘാത പഠനം നടത്തണം ആര്‍.ജെ.ഡി

മുതുകുന്ന് മല : പരിസ്ഥിതി ആഘാത പഠനം നടത്തണം ആര്‍.ജെ.ഡി

മുതുകുന്ന് മല : പരിസ്ഥിതി ആഘാത പഠനം നടത്തണം ആര്‍.ജെ.ഡി

 

കോഴിക്കോട്‌: അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന്‌  മലയിലെ അശാസ്ത്രീയ മണ്ണെടുപ്പ് അനുവദിക്കില്ലെന്നും ഇവിടെ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും സ്ഥലം സന്ദര്‍ശിച്ച ആര്‍.ജെ.ഡി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. അമ്പതിലധികം കുടുംബം താമസിക്കുന്ന പ്രദേശം പരിസ്ഥിതിലോലവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമാണ് 40 മീറ്റര്‍ ഉയരത്തിലുള്ള മലമണ്ണെടുക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും ‘
നൊച്ചാട് പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാനുള്ള ജലജീവന്‍ പദ്ധതി ടാങ്ക് നിര്‍മ്മിക്കുന്നതും മലയ്ക്ക് മുകളിലാണ് ഇതൊന്നും പരിഗണിക്കാതെ സ്വാകാര്യ വ്യക്തി ഒന്നര ലക്ഷം ടണ്‍ മണ്ണെടുക്കാന്‍ വ ഗാഡിന് അനുമതി നല്‍കിയിരിക്കയാണ്.

മണ്ണെടുപ്പ് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് ആര്‍.ജെ.ഡി നേതൃത്വം നല്‍കും. പ്രതിനിധി സംഘത്തില്‍ സംസ്ഥാന ഭാരവാഹികളായ എന്‍.കെ. വത്സന്‍ കെ. ലോഹ്യ ജില്ലാ ഭാരവാഹികളായ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ജെ.എന്‍ പ്രേം ഭാസിന്‍ നിഷാദ് പൊന്നം കണ്ടി, നിയോജക മണ്ഡലം പ്രസിഡണ്ട് പി. മോനിഷ , രാഷ്ടീയ മഹിളാ ജനതാജില്ലാ പ്രസിഡണ്ട്പി. സി.നിഷാകുമാരി, കെ.സി ഇ.സി സംസ്ഥാന പ്രസിഡണ്ട്, സി സുജിത്, കിസാന്‍ ‘ജനതാ സംസ്ഥാന സിക്രട്ടറി വത്സന്‍ ൃഎടക്കോടന്‍, മണ്ഡലം സിക്രട്ടറി സി.ഡി. പ്രകാശ്. ലത്തീഫ് വെള്ളിലോട്ട് ഷാജി പയ്യോളി എന്നിവര്‍ പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *