കോഴിക്കോട്: സൗദി അറോബ്യയിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ സ്ഥാപനമായ സഫീര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ പ്രൊജക്ടായ ഇവോറ റിസോര്‍ട്ട് ആന്റ് സ്പാ ലോഞ്ചിംഗ് കോഴിക്കോട് ട്രൈപ്പന്റയില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ജാഫിര്‍.കെ പ്രോജക്ടിനെക്കുറിച്ച് വിശദീകരിച്ചു. ഡയറക്ടര്‍മാരായ മൂസ കളമ്പ്രാട്ടില്‍, അബ്ദുല്‍ ഗഫൂര്‍.കെ, അബ്ദുല്‍ നാസര്‍, വടക്കേടന്‍ അബ്ദുല്‍ സമദ്, മുഹമ്മദ് വള്ളിക്കോത്ത്, സിദ്ദീഖ്.കെ.കെ, പ്രൊജക്ട് മാനേജര്‍ എഞ്ചിനീയര്‍ ഫൗസ്.ടി.പി, അനസ് എന്നിവര്‍ പങ്കെടുത്തു.
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് രംഗത്ത് 15 വര്‍ഷത്തിലേറയായി പ്രവര്‍ത്തിക്കുന്ന സഫീര്‍ ഗ്രൂപ്പിന് സൗദി അറേബ്യയി ല്‍ 500 ലധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള രണ്ട് ഹോട്ടലുകളുണ്ട്. സീഫുഡ് രംഗത്ത് ഏറ്റവും ഫോപ്പുലറായ റെസ്റ്റോറന്റുകളാണത്. രുചികരമായ ഭക്ഷണം ഒരുക്കുന്നതിലും, ഗുണമേന്മ ഉറപ്പാക്കുന്നതിലും ഏറ്റവും മികച്ച ഉപഭോക്തസേവനം ഉറപ്പുവരുത്തുന്നതിലും കാണിക്കുന്ന പ്രതിബദ്ധതയാണ് സഫീര്‍ ഗ്രൂപ്പിന്റെ മുഖമുദ്ര.
വയനാട്ടിലെ അമ്പലവയല്‍ സഫീര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഇവോറ റിസോര്‍ട്ട് ആന്റ് സ്പാ പ്രവര്‍ത്തനമാരംഭിക്കുന്നത്. ലക്ഷ്വറിയും ഇക്കോഫ്രണ്ട്‌ലി ഹോസ്പിറ്റാലിറ്റിയും സമന്വയിപ്പിക്കുന്നുവെന്നതാണ് ഇവോറയുടെ ഏറ്റവും വലിയ സവിശേഷത. പ്രകൃതിസ്‌നേഹികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും യാത്രക്കാര്‍ക്കും കോര്‍പറേറ്റ് ടീമുകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രകൃതിക്ക് യാതൊരു കോട്ട വും തട്ടാതെ, പ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിക്കുവാന്‍ പറ്റുന്നവിധത്തിലാണ് ഇവോറ റിസോര്‍ട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ടൂറിസ്റ്റുകളുടെ താമസം ഏറ്റവും സുഖകരമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കൊപ്പം അവരുടെ ഫിറ്റ്‌നസിനും വെല്‍നസിനും റിക്രിയേഷനും വേണ്ട എല്ലാ ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഇതോ ടാപ്പം തന്നെ കോര്‍പറേറ്റ്‌സ് ഇവന്റുകള്‍ക്കായി വിശാലമായ ഒരു ബാങ്കറ്റ് ഹാളും റൂഫ് ടോപ് സെലിബ്രേഷന്‍ എരിയ യും പ്രത്യേകമായി തയാറ്ക്കിയിട്ടുണ്ട്.