പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. പ്രൗഢഗംഭീരമായ ദുബായ് നഗരത്തിന്റെ കാഴ്ചകളും മണലാരണ്യത്തിലെ സഫാരികളും ബീച്ച് റിസോര്‍ട്ടുകളും വൈവിധ്യമാര്‍ന്ന വിഭവങ്ങളുമടക്കം പുതുവത്സരാഘോഷങ്ങള്‍ ഏറ്റവും മനോഹരമാക്കാനുള്ള അവസരമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ശൈത്യകാല മാര്‍ക്കറ്റ്, ദുബായ് മാള്‍, ഉത്സവ സീസണിലെ റെസ്റ്റോറന്റുകള്‍, രാത്രികാല ആഘോഷങ്ങള്‍ തുടങ്ങി വൈവിധ്യവും നവീനവുമായ ആഘോഷങ്ങള്‍ക്കാണ് ഈ പുതുവത്സരത്തില്‍ ദുബായ് വേദിയാകുന്നത്.

ഡിസംബര്‍ 6 ന് ആരംഭിച്ച സൂക്ക് മദീനത്ത് ജുമൈറയിലെ വാര്‍ഷിക ക്രിസ്മസ് വിപണി ഡിസംബര്‍ 14 മുതല്‍ 22 വരെ വിന്റര്‍ ഡിസ്ട്രിക്റ്റ് രണ്ടാം എഡിഷന്‍ ആരംഭിക്കും. സ്‌നോ പ്ലേ ഏരിയ, സാന്റാസ് ഗ്രോട്ടോ എന്നിവ ഇവിടെ ആസ്വദിക്കാം. ദുബായിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉത്സവ സീസണിലുടനീളം പ്രത്യേക മെനു ലഭ്യമാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30-ാമത് എഡിഷന്റെ ഭാഗമായി ഡിസംബര്‍ 6 മുതല്‍ 2025 ജനുവരി 12 വരെ ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ ആസ്വദിക്കാം. ഡ്രോണ്‍-വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍, ലൈറ്റ് ആര്‍ട്ട് ഇന്‍സ്റ്റാലേഷനുകള്‍ എന്നിവയാണ് 38 ദിവസം നീണ്ടുനില്‍ക്കുന്ന മേളയിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

ഓള്‍ഡ് ദുബായിലെ പരമ്പരാഗത സൂക്ക് വിപണികളില്‍ സ്വര്‍ണ്ണം, സുഗന്ധവ്യഞ്ജനം, മിര്‍ഹ് എന്നിവ കാണാനുള്ള അവസരവും ഈ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലഭിക്കും. അറ്റ്‌ലാന്റിസ്, ദി പാം എന്നിവിടങ്ങള്‍ പുതുവത്സരാഘോഷത്തിന് ഏറ്റവും അനുയോജ്യമാണ്. പാം ജുമൈറയിലെ റിസോര്‍ട്ട് പുതുവത്സരാഘോഷത്തിന് പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ മുതല്‍ ബീച്ചിലെ ഗാലകള്‍ തുടങ്ങി അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങള്‍ വരെ ഈ പുതുവത്സരത്തിന്റെ ഭാഗമായി ആസ്വദിക്കാം.

 

 

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ദുബായ്

 

Share

Leave a Reply

Your email address will not be published. Required fields are marked *