കോഴിക്കോട്:വൈഎംസിഎ യുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും ക്രിസ്മസ് കാല ചാരിറ്റി പ്രവര്‍ത്തന ഉദ്ഘാടനവും ബഹു ബിഷപ്പ് റൈറ്റ് റവ ഡോ. റോയ്സ് മനോജ് വിക്ടര്‍ നിര്‍വ്വഹിച്ചു. 10 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ കിറ്റ് നല്‍കുന്നത്. ചടങ്ങില്‍ വൈഎംസിഎ ജനറല്‍ സെക്രട്ടറി ജോണ്‍ അഗസ്റ്റിന് അദ്ധ്യക്ഷം വഹിച്ചു. ജോയ് പ്രസാദ് പുളിക്കല്‍ റവ സി.കെ. ഷൈന്‍ കെന്നത്ത് ലാസര്‍ റവ. ജേക്കബ് ഡാനിയല്‍ വി.ജെ ജോയ് ഏണസ്റ്റ് എടപ്പള്ളി നിര്‍മ്മല്‍, പി.ടി. നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു.