‘നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്’; സ്‌നേഹ കാഴ്ചയായി സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ ‘ബഡ്ഡി വാക്ക്’

‘നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്’; സ്‌നേഹ കാഴ്ചയായി സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ ‘ബഡ്ഡി വാക്ക്’

കോഴിക്കോട്: ഡിസംബര്‍ 27 മുതല്‍ 29 വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്‌മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന് മുന്നോടിയായി ‘ബഡ്ഡി വാക്ക്’ എന്ന പേരില്‍ വിളംബര ജാഥ അരങ്ങേറി. കോഴിക്കോട്ടെ വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും, നോര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും പരസ്പരം കൈപ്പിടിച്ച് ‘നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്’ എന്ന സന്ദേശം നല്‍കികൊണ്ട് ഇടവക പള്ളി മുതല്‍ മാനാഞ്ചിറ മൈതാനം വരെ നടന്നു.

കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ബഡ്ഡി വാക്കിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സിനു മാത്രമല്ല എന്നും അവരെ ചേര്‍ത്തുപ്പിടിച്ച് അവര്‍ക്കൊപ്പം നമ്മള്‍ ഉണ്ടാവണമെന്ന് ഓര്‍മ്മപ്പെടുത്തി മേയര്‍ പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍, 2024 ഭിന്നശേഷി പുരസ്‌ക്കാര ജേതാവായ അനു. ബി, തിരുവനന്തപുരം, ഭിന്നശേഷി വിഭാഗത്തിലെ ദേശീയ പവര്‍ലിഫ്റ്റിങ് ചാമ്പ്യനായ അനുഷ്. കെ. കെ എന്നിവര്‍ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ചെയ്തു.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി. ദിവാകരന്‍, പി. കെ. നാസര്‍, മുന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി. പി. ദാസന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍, കൗണ്‍സിലര്‍ ടി. രനീഷ്, ജില്ലാ സ്‌പോര്‍ട്‌സ്സെ കൗണ്‍സില്‍ സെക്രട്ടറി പ്രഭു പ്രേമനാഥ്, പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് കമാല്‍ വരദൂര്‍, റൊട്രാക്ട് ക്ലബ്ബ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡണ്ട്, ഷെറീന്‍ താരിക്ക്, ഡയറക്ടര്‍ ജാസിം അറക്കല്‍, ആംസ്റ്റര്‍ഡാം സര്‍വകലാശാല പ്രൊഫസര്‍ ഡോ. പാട്രിക്ക് മക്കര്‍ണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

മോട്ടിവേഷണല്‍ സ്പീക്കറും, ഇന്‍ഫ്‌ലുവന്‍സറുമായ ശിഹാബ് പൂക്കോട്ടൂര്‍ ആശംസയര്‍പ്പിച്ചു. ദേശീയ പാരാലിമ്പിക് ജേതാവായ അസീം വെളിമണ്ണ വിശിഷ്ടാതിഥിയായി.

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംസ്ഥാന പ്രസിഡണ്ട് ഡോ. ജയരാജ്. എം. കെ സ്വാഗതവും, എസ് ഒ ബി കേരള സ്റ്റേറ്റ് ഏരിയ ഡയറക്ടറും, എസ് ഒ ബി ഏഷ്യാ-പസഫിക്ക് എക്സിക്യൂട്ടീവ് അംഗവുമായ റവ. ഫാ. റോയ് കണ്ണഞ്ചിറ. സിഎംഐ നന്ദിയും പറഞ്ഞു.

മാനാഞ്ചിറ മൈതാനത്ത് ചെന്നവസാനിച്ച ബഡ്ഡി വാക്ക്, റൊട്രാക്ട് ക്ലബ്ബ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്ത കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികളോടെ സമാപിച്ചു.

 

 

‘നിങ്ങള്‍ തനിച്ചല്ല, ഞങ്ങള്‍ കൂടെയുണ്ട്’;
സ്‌നേഹ കാഴ്ചയായി സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ ‘ബഡ്ഡി വാക്ക്’

Share

Leave a Reply

Your email address will not be published. Required fields are marked *