കോഴിക്കോട്: കവിയും നിരൂപകനും പ്രഭാഷകനുമായിരുന്ന പ്രൊഫ.കെ.ഗോപാലകൃഷ്ണന്റെ സ്മരണക്കായി ചേളന്നൂര്‍ ശ്രീ നാരായണ ഗുരു കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെ ഭാഷാ സമസ്വയവേദി പ്രൊഫ.കെ.ഗോപാലകൃഷ്ണന് സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു. സാംസ്കാരിക പൈതൃകം – സമൂഹവും സമീപനവും എന്ന വിഷയത്തില്‍ കോഴിക്കോട് ആര്‍ട്ട് ഗാലറി ആന്‍ഡ് മൂസിയം സൂപ്രണ്ട് പി.എസ്. പ്രിയ രാജന് പ്രഭാഷണം നടത്തി.കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.പി. കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍സു പ്രൊഫ.കെ.ഗോപാലകൃഷ്ണന് സ്മാരക പ്രഭാഷണം നടത്തി. ഡോ. എം.കെ.ബിന്ദു, ഡോ. ആത്മജയപ്രകാശ്, ഡോ. ദീപേഷ് കരിമ്പുങ്കര, വിഷ്ണു പവിത്രന്, ഡോ.ഒ.വാസവന്, ജി.മുരളികൃഷ്ണന്, ജി.ഗോപികൃഷ്ണന്, സോ.പി. കെ. രാധാമണി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന കേരളം: ഭാഷ, ചരിത്രം, സംസ്കാരം എന്ന വിഷയത്തില്‍ നടത്തിയ പ്രശ്നോത്തരിയില്‍ വിദ്യാര്‍ഥികളായ എം.സച്ചിന് ലാല്‍, ടി. അഞ്ജന, കെ.പി.നന്ദന എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഡോ.എന്‍.അനുസ്മിത, ഡോ.ആര്.എം.ഷാജു എന്നിവര്‍ നയിച്ച പ്രശ്നോത്തരിയിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്കി.
പ്രൊഫ.കെ.ഗോപാലകൃഷ്ണന് സ്മാരക
സംവത്സര പ്രഭാഷണം നടത്തി