കോഴിക്കോട്: മെക് സെവന്‍ കോഴിക്കോട് കോതി ബീച്ച് യൂണിറ്റ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രതിപക്ഷ ഉപനേതാവ് കെ മൊയ്തീന്‍ കോയ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ഹള്‍ക്ക് ഗുണകരമായ വ്യായാമ ക്രോഡീകരണം നടത്തുന്ന ഒരു പ്രസ്ഥാനമാണ് മെക് സെവന്‍. ഇവിടെ മതിലുകളില്ല, തുറന്ന സ്ഥലത്ത് എല്ലാ രാഷ്ട്രീയ- ജാതി – മതക്കാര്‍ക്കും ഒരുമിച്ച് നയിക്കാവുന്ന വ്യായാമമാണ്.മെക് സവന്‍ കേരള ജനത നെഞ്ചിലേറ്റാവുന്ന കാരണം തികഞ്ഞ മതേതരത്വത്തിന്റെ തനി ശൈലിയാണെന്നും കെ മൊയ്ദീന്‍കോയ പറഞ്ഞു. ചടങ്ങില്‍ കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍, ബ്രാന്‍ഡ് അംബാസഡര്‍ അറക്കല്‍ ബാവ,സോണ്‍ ഫോര്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റെഷീദ്,ടി.പി.എം. ആഷിര്‍ അലി,പി,ടി. ആസാദ് ,സി.രമേഷന്‍ പി.പി. സെബീര്‍ ഉസ്മാന്‍, പ്രസാദ് കളത്തിങ്കല്‍ റാസിഖ് ഒ, ഷെരീഫ് ഒ.പി, യു.അഷറഫ്,അര്‍ഷുല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
മെക് സെവന്‍ കോഴിക്കോട് കോതി ബീച്ച് യൂണിറ്റ്
ഉദ്ഘാടനം ചെയ്തു