കോഴിക്കോട്: മുണ്ടകൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ കേരള കത്തോലിക്കാ മെത്രാന് സമിതി ( കെസിബിസി)യും കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേര്‍ന്ന് ഭവനരഹിതര്‍ക്ക് നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം 20ന് വൈകുന്നേരം അഞ്ചിന് വിലങ്ങാട് സെന്റ് ജോര്‍ജ് പള്ളിഹാളില്‍ കെസിബിസി ചെയര്മാന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാബ നിര്‍വഹിക്കും.
കേരളത്തില്‍ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരിക്കും. കെസിബിസി സെക്രട്ടറി കണ്ണൂര്‍ രൂപത ബിഷപ്പ് ഡോക്ടര്‍ അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.
ഷാഫി പറമ്പില്‍ എംപി, ഈ കെ വിജയന് എംഎല്‍എ, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, നരിപ്പറ പഞ്ചായത്തു പ്രസിഡന്റ് കെ. ബാബു തുടങ്ങിയര്‍ പങ്കെടുക്കും.
കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലുള്ളതും മേപ്പാടി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പരിധിയിലുള്ള മേഖല അരപ്പറ്റയില്‍ ഉള്ള സ്ഥലത്താണ് കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള പുനരുധിവാസ ഭവന പദ്ധതി നടപ്പിലാക്കുന്നത്.
ഭാരത മെത്രാന് സമിതിയുടെ സാമൂഹിക ശുശ്രൂഷ സമിതിയായ കാരിത്താസ് ഇന്ത്യയുടെയും കേരള മെത്രാന് സമിതിയുടെ സാമൂഹിക ശുശ്രൂഷ സമിതിയായ കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും കോഴിക്കോട് രൂപതയുടെയും ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കലിന്റെയും നേതൃത്വത്തില്‍, വികാരി ജനറല്‍ ഡോ. ജെന്സണ് പുത്തന്‍ വീട്ടിലും, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ പോള്‍ പേഴ്സിയും, സാമൂഹിക സേവന വിഭാഗമായ ജീവനയുടെ ഡയറക്ടര്‍ ഫാദര്‍ ആല്‍ഫ്രെഡ് വടക്കേത്തണ്ടില്, മേപ്പാടി തീര്‍ത്ഥാടന കേന്ദ്ര വികാരി ഫാ. സണ്ണി പടിഞ്ഞാറിടത്തിന്റേയും, നേതൃത്വത്തില്‍ കോഴിക്കോട് രൂപതയുടെ പുനരധിവാസ ഭവന പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് രൂപത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വയനാട് ദുരന്തബാധിതര്‍ക്ക് കോഴിക്കോട്
രൂപതയുടെ പുനരധിവാസ ഭവന പദ്ധതി ഉദ്ഘാടനം 20ന്