തിരുവനന്തപുരം: ലിറ്റില്‍ മാഗസിനുകളും പ്രിന്റഡ് പുസ്തകങ്ങളും തപാല്‍ വഴി അയക്കുന്നതിന് പോസ്റ്റല്‍ വകുപ്പ് നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് ബുക്ക് സെല്ലേഴ്സ് അസോസിയേഷന്‍ ഓഫ് കേരള അഭിപ്രായപ്പെട്ടു. തപാല്‍ വകുപ്പിന്റെ പുതിയ പരിഷ്‌കരണങ്ങള്‍ കേരളത്തിലെ പുസ്തകവില്‍പ്പന തൊഴിലായി സ്വീകരിച്ച ആയിരക്കണക്കായ ആളുകളെ പ്രത്യക്ഷമായി ബാധിക്കുന്ന അവസ്ഥയാണുള്ളത്. പോസ്റ്റല്‍ വകുപ്പിന്റെ തീരുമാനം മൂലം വായനക്കാരില്‍ നിന്ന് അമിത ചാര്‍ജ്ജുകള്‍ ഈടാക്കേണ്ടി വരുമ്പോള്‍ പണം നല്‍കി പുസ്തകം വാങ്ങി വായിക്കുന്നവരുടെ പുസ്തകവായനയെ ഇല്ലാതാക്കുകയും അതിലൂടെ പുസ്തകവില്‍പ്പനക്കാരന്റെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്.
പുസ്തകവിതരണം ഒരു സാംസ്‌കാരിക – വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നനിലയില്‍ കണ്ടു കൊണ്ട് മുന്‍കാലങ്ങളില്‍ തപാല്‍ വകുപ്പ് നല്‍കിയിരുന്ന സൗജന്യങ്ങള്‍ ഇല്ലാതാകുന്നത് സമൂഹത്തിന്റെ സാംസ്‌കാരിക -വൈജ്ഞാനിക വളര്‍ച്ചയ്ക്കുകൂടി തിരിച്ചടിയാണ്. തീരുമാനങ്ങള്‍ പുന:പരിശോധിച്ച് ഉചിതനടപടികള്‍ കൈക്കൊള്ളുണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.പ്രസിഡന്റ് പുഴനാട് ഉദയന്‍, സെക്രട്ടറി നൗഷാദ് കൊല്ലം എന്നിവര്‍ സംബന്ധിച്ചു.
പ്രിന്റഡ് ബുക്ക് പോസ്റ്റ് നിര്‍ത്തലാക്കിയ തീരുമാനം
പുന:പരിശോധിക്കണം: ബുക്ക് സെല്ലേഴ്സ്
അസോസിയേഷന്‍ ഓഫ് കേരള