കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ സര്‍ക്കസ് സ്ഥാപനങ്ങളിലൊന്നായ അപ്പോളോ സര്‍ക്കസ് കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നാളെ (വെള്ളി) വൈകിട്ട് 7 മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് മാനേജിഗ് ഡയറക്ടര്‍ സനില്‍ ജോര്‍ജ്ജും മാനേജര്‍ ഉമേഷ്.എം ഉം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ബീന ഫിലിപ്പ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കൗണ്‍സിലര്‍ മാരായ കെ.സി.ശോഭിത, കെ.മൊയ്തീന് കോയ എന്നിവര്‍ സംബന്ധിക്കും. രണ്ട് മണിക്കൂറാണ് പ്രദര്‍ശന സമയം. 21-ാം തിയതി മുതല്‍ ദിവസേന 3 പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. ഉച്ചക്ക് 1 മണി, വൈകുേേന്നരം 4 മണി രാത്രി 7 മണി. 300, 200, 150 എന്നിവയാണ് ടിക്കറ്റ് നിരക്ക്. രാജ്യത്തെ 40 ഓളം സര്‍ക്കസ് കലാകാരന്മാരാണ് അതിമനോഹരമായ സര്‍ക്കസ് അഭ്യാസങ്ങള്‍ അവതരിപ്പിക്കുന്നത്. സര്‍ക്കസിലെ സ്പഷ്യല്‍ ഇനങ്ങളായ റോള്‍ ബാലന്‍സ്, ജിംനാസ്റ്റിക്സ്, മരണക്കിണര്‍, മണിപ്പൂരി ആര്‍ട്ടിസ്റ്റുകള്‍ അവതരിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളും സര്ക്കസിലുണ്ട് ഒരു മാസക്കാലം പ്രദര്‍ശനം ഉണ്ടാകും.