കോഴിക്കോട്:ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെതിരെ പൊലീസ് ടപടി. എഐവൈഎഫ് നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് നടപടിയെടുത്തത്. ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും പാഠഭാഗങ്ങള്‍ അശ്ലീലം കലര്‍ത്തിയാണു പഠിപ്പിക്കുന്നതെന്നും ആരോപിച്ചാണു പരാതി നല്‍കിയത്. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് എഐവൈഎഫ് പരാതിയുമായി എത്തിയത്.
മുണ്ടുപൊക്കുന്നതുള്‍പ്പെടെയുള്ള വിഡിയോ ആണ് യുട്യൂബില്‍ ഷെയര്‍ ചെയ്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ സമൂഹമാധ്യമത്തില്‍നിന്നുള്‍പ്പെടെ വിഡിയോകള്‍ നീക്കം ചെയ്തു. വിഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് മെറ്റയോടു പൊലീസ് ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷന്‍സിന്റെ യുട്യൂബ് അക്കൗണ്ടിന് 1.31 മില്യന്‍ സബ്‌സ്‌േ്രൈകബഴ്‌സുണ്ട്. ചൊവ്വാഴ്ച രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങള്‍ പങ്കുവച്ചു. 40 മാര്‍ക്കില്‍ 32 മാര്‍ക്കിന്റെ ചോദ്യവും ഷുഹൈബ് പറഞ്ഞതായിരുന്നു പരീക്ഷയ്ക്കു വന്നത്. ഇതോടെ കെമിസ്ട്രിയുടെ ചോദ്യക്കടലാസും ചോര്‍ന്നുവെന്ന് ആരോപണവും നിലവിലുണ്ട്.
ക്ലാസിനിടെ അശ്ലീല പരാമര്‍ശം എംഎസ് സൊല്യൂഷന്‍സ് സിഇഒയ്ക്കെതിരെ നടപടി