ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയിലേക്കുള്ള (ജെപിസി) കോണ്‍ഗ്രസ് അംഗങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയും.പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും സുഖ്ദേവ് ഭഗത് സിങ്ങിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സാകേത് ഗോഖലെയും കല്യാണ്‍ ബാനര്‍ജിയുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ജെപിസി അംഗങ്ങളാവുക.
269 എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു. തുടര്‍ന്നാണു ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടത്. പാര്‍ട്ടി വിപ് നല്‍കിയിട്ടും ‘ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബില്‍ അവതരണ സമയത്ത് ലോക്‌സഭയില്‍ നിതിന്‍ ഗഡ്ഗരി അടക്കമുള്ള മന്ത്രിമാര്‍ സഭയിലെത്തിയില്ല.
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ജെപിസിയില്‍
പ്രിയങ്കയും മനീഷ് തിവാരിയും