കോഴിക്കോട്: ട്രെയ്ന്‍ഡ് നഴ്‌സസ് അസോസിയേഷന്റെ (ടിഎന്‍എഐ) സഹകരണത്തോടെ ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സംഘടിപ്പിക്കുന്ന ഫോറന്‍സിക് നഴ്‌സിംഗ് അവസരങ്ങളും വെല്ലുവിളികളും ദേശീയ ശില്‍പശാല 20, 21 തിയതികളില്‍ നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ടിഎന്‍എഐ സംസ്ഥാന സെക്രട്ടറി പ്രൊഫ.പ്രമീന മുക്കോലത്തും, ഓര്‍ഗനൈസിങ് സെക്രട്ടറി അഞ്ജു രാധിക.എസ്.ഡിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20-ാം തിയതി കാലത്ത് 10 മണിക്ക് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.കെ.ജി.അലക്‌സാണ്ടര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ടിഎന്‍എഐ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.രേണു സൂസന്‍ അധ്യക്ഷത വഹിക്കും. ടിഎന്‍എഐ ദേശീയ പ്രസിഡണ്ട് പ്രൊഫ.ഡോ.റോയ്.കെ.ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തും. ഫോറന്‍സിക് നഴ്‌സിംഗുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും. ഫോറന്‍സിക് നഴ്‌സിംഗിന്റെ ഉദ്ഭവം ആഗോള സാഹചര്യങ്ങള്‍, അവസരങ്ങള്‍ എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫ.സുജാത പരേഖ് ചര്‍ച്ച നയിക്കും. ഫോറന്‍സിക് നഴ്‌സിംഗിന്റെ നിയമ വശങ്ങളെ കുറിച്ചുള്ള സെഷന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജഫ്രി ജോര്‍ജ്ജ് ജോസഫ് സംസാരിക്കും. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടേയും അപകടങ്ങളുടെയും ഫലമായുണ്ടാകുന്ന മരണത്തിന്റെയും പരുക്കിന്റെയും ശാസ്ത്രീയ അന്വേഷണവും പരിചരണവും എന്ന വിഷയത്തില്‍ ഡോ.രതീഷ് പി.ടിയും. ഫോറന്‍സിക് നഴ്‌സിംഗിലെ വെല്ലുവിളികളെക്കുറിച്ച് പ്രൊഫ.ബിന്ദു.എസും ക്ലാസ്സുകള്‍ നയിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ഓളം പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.സോയ കാട്ടിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.