തിരുവനന്തപുരം : വിവാദങ്ങളൊക്കെ അതിന്റെ വഴിക്ക്, എഡിജിപി എം.ആര് അജിത്ത് കുമാറിന്റെ ഡിജിപിയായുളള സ്ഥാനക്കയറ്റത്തില്‍ സര്‍ക്കാരിന്റെ പച്ചക്കൊടി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മറ്റിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.ജൂലൈ 1ന് ഒഴിവ് വരുന്ന മുറക്ക് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.
ഗുരുതര ആരോപണത്തില്‍ അജിത് കുമാര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് തീരുമാനം.
ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റത്തിനായിരുന്നു ശുപര്‍ശ. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശുപാര്‍ശ. സുരേഷ് രാജ് പുരോഹിത്, എംആര്‍ അജിത് കുമാര്‍ എന്നിവരുടെ സ്ഥാനകയറ്റ ശുപാര്‍ശയാണ് ക്യാബിനറ്റ് അംഗീകരിച്ചത്.
എം ആര് അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന്
സര്‍ക്കാരിന്റെ പച്ചക്കൊടി