കോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. സംഭവത്തില്‍ സാംസ്‌ക്കാരിക കേരളം പ്രതിഷേധിക്കുക എന്നിവ ആവശ്യപ്പെട്ട് കൊണ്ട് അംബേദ്ക്കര്‍ ജന മഹാ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധ ധര്‍ണ്ണയും സംഗമവും നടത്തി. ധര്‍ണ്ണ ഡോ. വി. എന്‍. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. കെ.സി. പുഷപ കുമാര്‍, ടി.വി. ബാലന്‍ പുല്ലാളൂര്‍, സി.പി. ഉണ്ണികൃഷ്ണന്‍, പി.പി. രജിത എം. കെ. കുഞ്ഞാവ, തങ്കം പറമ്പില്‍, സുജിത പി. പി, റഫീക്ക് പൂ ക്കാട്, കെ. മുനീര്‍, റഷീദ് എ.ടി എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ സംഗമം നടത്തി