കൊല്ലം: ഏഴ് മാസം മുമ്പ് കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുകി അത്ഭുതകരമായി രക്ഷപ്പെട്ട ശ്യാമളയമ്മ (66) ജീവനൊടുക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് രാവിലെ റബ്ബര്‍ ടാപ്പിങിനായി പുറത്തു പോയിരുന്നു. കടയില്‍ പോയ മകന്‍ തിരിച്ചു വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞെത്തിയ വാര്‍ഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശ്യാമളയമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മെയ് 28നാണ് ശ്യാമളയമ്മ വീടിന് സമീപത്തെ കടവില്‍ നിന്ന് കല്ലടയാറ്റില്‍ നിന്ന് ഒഴുക്കില്‍പ്പെടുന്നത്. നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകിയ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ട ഇവരെ നാട്ടുകാരാണ് അതി സാഹസികമായി രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ്: ഗോപിനാഥന്‍ പിള്ള, മകന്‍: മനോജ് കുമാര്‍.
ഏഴ് മാസം മുമ്പ് കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം
ഒഴുകി അത്ഭുതകരമായി രക്ഷപ്പെട്ട ശ്യാമളയമ്മ ജീവനൊടുക്കി