തൃശൂര്‍: കേരളം പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും അതിന് സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കണമെന്നും ഇന്ത്യ സെന്റര്‍ ഓഫ് ട്രേഡ് യൂണിയന്‍സ് തൃശൂര്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
തൃശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
എഐടിയുസി ദേശീയ പ്രസിഡണ്ടും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.വി.രാജേന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. എഐടിയുസി തൃശൂര്‍ ജില്ല പ്രസിഡണ്ട് ബാബു ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.ഡി. രാജീവ്, കെ.വി പ്രകാശന്, മോഹന്‍ദാസ്, ജാനകി സുധന്, ബിന്‍സി മോള്, രതീഷ് ആലുങ്കല്‍ ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
എം.ഡി.രാജീവ് സെക്രട്ടറിയും കെ.വി പ്രകാശന് പ്രസിഡണ്ടുമായി 11 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റണം: എഐടിയുസി